പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് രശ്മിക മന്ദന. ഇന്ത്യയിലെ ഏറ്റവും മലിനമായ തടാകമെന്ന് വിശേഷിപ്പിക്കാവുന്ന ബെംഗളൂരു ബെലന്തൂര്‍ തടാകത്തില്‍ മുങ്ങി കിടക്കുന്ന താരത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ജലമലിനീകരണത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
സന്മതി ഡി. പ്രസാദ് ആണ് ഫോട്ടോഷൂട്ട് സംവിധാനം ചെയ്തത്. ”മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്ന്” രശ്മിക സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനൊപ്പം കുറിച്ചു.
Post Your Comments