GeneralLatest NewsMollywood

രോഗം വില്ലനായി; വൃക്ക നല്‍കാന്‍ കഴിയാത്തതില്‍ മനം നൊന്ത് നടി പൊന്നമ്മബാബു

നടി സേതു ലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ രോഗത്തില്‍ ചികിത്സയിലാണ്. ഇരു വൃക്കകളും തകരാറിലായ കിഷോരിനു വൃക്ക ദാനം ചെയ്യാന്‍ ഒരുങ്ങി ആദ്യമെത്തിയത്‌ നടി പൊന്നമ്മ ബാബു ആയിരുന്നു. എന്നാല്‍ ചെറിയ ചില രോഗങ്ങള്‍ കാരണം വൃക്ക നല്‍കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി താരം പറയുന്നു.

‘ഞാനും ചേച്ചിയും തമ്മിലുള്ള ബന്ധത്തിന്റെ പുറത്ത് പറഞ്ഞതാണ്. കിഷോർ എന്റെ കൂടി മകനാണ്. പക്ഷേ ഈ അവന് വൃക്കദാനം ചെയ്യാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു പിടച്ചിലുണ്ട്. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു’– പൊന്നമ്മബാബു പങ്കുവച്ചു

ഷുഗറിന്റേയും കൊളസ്ട്രോളിന്റേയും ബോഡറിലാണ് ഞാനുള്ളത്. കലശലായ രോഗമൊന്നുമില്ല. പക്ഷേ ഈ രണ്ട് രോഗങ്ങളും ഒരംശം ഉണ്ടായാൽ പോലും വൃക്ക ദാനം ചെയ്യാനാകില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കിഷോറിന് വൃക്ക നൽകാൻ ഒരുക്കമാണെന്ന് അറിയിച്ചപ്പോൾ തന്നെ എന്റെ രോഗവിവരം സേതു ചേച്ചിയോട് പറഞ്ഞിരുന്നു. കിഷോറിന്റെ ഡോക്ടറോട് സേതു ചേച്ചി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് വൃക്കദാനം ചെയ്യാനാകില്ലെന്ന് ഡോക്ടർ സേതു ചേച്ചിയോട് നേരിട്ടു പറയുകയായിരുന്നു. ചേച്ചി പറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാനറിയുന്നത്– പൊന്നമ്മബാബു പറയുന്നു. താന്‍ വൃക്ക ദാനം ചെയ്യാമെന്ന് പറഞ്ഞത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ആയിരുന്നില്ലെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button