
മലയാളികളുടെ താര രാജാവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന് കാണാന്‍ ആരാധകര്‍ക്കൊപ്പം ഭാര്യ സുചിത്രയും. ബിജെപിയുടെ അപ്രതീക്ഷിത ഹര്‍ത്താലിനെ പോലും തകര്‍ത്തെറിഞ്ഞ് മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഒടിയന്.
സുചിത്ര എറണാകുളം കവിത തീയറ്ററിലാണ് ഒടിയന് കാണാന്‍ എത്തിയത്. ഒടിയന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തിന് ഒപ്പമാണ് സുചിത്ര സിനിമയ്ക്ക് എത്തിയത്.
പ്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ സുചിത്രയോട് മാധ്യമപ്രവര്‍ത്തകര്‍ സിനിമയുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ”മികച്ച കഥയാണെന്നും നല്ലൊരു എന്റര്ടെയ്നറുമാണ് ഒടിയനെന്നാണ്” പ്രതികരിച്ചത്. സുചിത്രയെ കൂടാതെ നടന് ഉണ്ണി മുകുന്ദന്, ഫര്ഹാന് ഫാസില്‍, നീരജ് മാധവ്, സംയുക്ത മേനോന് എന്നിങ്ങനെ സിനിമ രംഗത്തെ നിരവധി പ്രമുഖരും ഒടിയന് ആദ്യ ദിനം കാണാനെത്തി.
Post Your Comments