മലയാളത്തില്‍ നായികയായി എത്തുകയും തെന്നിന്ത്യയില്‍ താര റാണിയായി മാറുകയും ചെയ്ത കീര്‍ത്തി സുരേഷ് താര കുടുംബത്തില്‍ നിന്നുമാണ് സിനിമയിലേയ്ക്ക് എത്തിയത്. നടനും നിര്‍മ്മാതാവുമായ സുരേഷിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. ബാലതാരമായി എത്തുകയും വെള്ളിത്തിരയില്‍ ഇപ്പോള്‍ താരറാണിയായി മാറുകയും ചെയ്ത കീര്‍ത്തി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. താന്‍ അഭിനയിച്ചിരുന്ന സാഹചര്യമല്ല ഇന്ന് ഉള്ളതെന്ന് മേനക പറയുന്നു.
“പണ്ട് ഞാനൊക്കെ രാവിലെ ഒൻപതിന് മേക്കപ്പിട്ട് വൈകിട്ടുവരെ സെറ്റിൽ വെയിലത്ത് കസേരയിൽ ഇരിക്കാറുണ്ട്. എപ്പോഴാണ് സീൻ വരുന്നതെന്നു നോക്കി. അറബിക്കടൽ എന്ന സിനിമയുടെ സെറ്റിൽ അഭിനയിക്കുമ്പോൾ ഡ്രസ് മാറാൻ പോലും സ്ഥലമില്ല.
മൽസ്യതൊഴിലാളികളുടെ വീട്ടിൽ തുണി മറച്ചുപിടിച്ചാണ് വേഷം മാറിയിരുന്നത്.ആരെങ്കിലും ഓലപൊളിച്ചു നോക്കുന്നുണ്ടോയെന്നറിയാൻ പുറത്തും ഒരാളെ നിർത്തും.അന്ന് ഒരുതരം മസ്‌കാരയിട്ടാൽ പിന്നെ ചെറിയ കൂവീച്ച കണ്ണിൽ വന്നു കുത്തും. അതിന്റെ എന്തോ മധുരമാണ് ഈച്ചയെ ആകർഷിച്ചത്. അതിനെ ആട്ടി ഓടിക്കണം.ചിലപ്പോൾ ഈച്ച കണ്ണിൽ വീഴും. ഇപ്പോൾ നമ്മുടെ സമയമായില്ലെങ്കിൽ കാരവനിൽ റസ്റ്റ് ചെയ്യാം. “- മേനകയുടെ വാക്കുകള്‍
Post Your Comments