
വ്യത്യസ്തമായ അഭിനയമികവിലൂടെ പ്രേക്ഷക പ്രീതിനെടിയ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ലാല്‍. കോമഡിയും സീരിയസുമായ നിരവധികഥാപാത്രങ്ങള്‍ അവതരിപ്പിച്ച ലാല്‍ മലയാളത്തിനു പുറമേ തമിഴ് സിനിമയിലും തിളങ്ങിയ താരമാണ്. ബാഹുബലിയിലൂടെ ജനപ്രിയനായ പ്രഭാസ് നായകനായി എത്തുന്ന‘സഹോ’ എന്ന ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുകയാണ്. തന്റെ പുതിയ ചിത്രങ്ങളിലൊന്നിൽ, ഡ്യൂപ്പിന്റെ സഹായമില്ലാതെ ആക്ഷൻ രംഗത്തിൽ പങ്കെടുക്കുന്ന ലാലിനെയാണ് വിഡിയോയിൽ കാണുന്നത്. റോപ്പിന്റെ സഹായത്താൽ പിന്നിലേക്കു പറന്നു വീഴുന്ന ലാലിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഏത് ചിത്രമാണെന്നോ, എവിടെയാണ് ചിത്രീകരണമെന്നോ വീഡിയോയിൽ വ്യക്തമല്ല
Post Your Comments