ഒരു ചിത്രം വിജയിച്ചാല്‍ തന്നെ സൂപ്പര്‍ താരമായിക്കഴിഞ്ഞു എന്ന് കരുതുന്നവരാണ് കൂടുതല്‍ പെരുമെന്നു വിമര്‍ശനവുമായി സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ വിചാരമെന്നും അതിന്റെ ഫലമായി ശമ്പളമായി ഇരട്ട അക്കങ്ങള്‍ അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങുമെന്നും കരണ്‍ പറഞ്ഞു. ഇത്തരം രീതികള്‍ കാരണം ഒരു പക്ഷെ പിന്നീട് സിനിമപോലും കിട്ടാത്ത അസ്ഥയാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കരണ്‍ വാക്കുകള്‍ ഇങ്ങനെ ..”കുറച്ച് ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ലഭിച്ചാലുടന്‍ അജയ്യനായി എന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നതെന്നും രണ്ട് സിനിമകള്‍ നന്നായാല്‍ പിന്നെ ഞാന്‍, എനിക്ക്, എന്റെ എന്ന രീതിയിലാകും കാര്യങ്ങള്‍. സെലിബ്രിറ്റി മാനേജ്‌മെന്റ് എന്ന ട്രെന്‍ഡാണ് ഇതിന് പിന്നിലെ കാരണം. ഈ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യാതൊരു ധാരണയും ഇല്ലാത്തവരാണ് ഇവര്‍. ഒരു സിനിമ നന്നായാല്‍ ഉടനെ പ്രതിഫല തുക അഞ്ച് കോടി ഉയര്‍ത്തിയേക്കാമെന്നാണ് ഇവരുടെ ചിന്ത, പരിവാരവും ഒരു ദിവസത്തെ മേക്കപ്പിനും മാത്രം ഒരു ലക്ഷം രൂപ എന്ന തരത്തിലാകും കാര്യങ്ങള്‍”
Post Your Comments