
മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ഒടിയന് മാണിക്യന് അവതരിച്ചു. ലോകമെമ്പാടും മൂവായിരത്തിയഞ്ഞൂറ് സ്ക്രീനുകളിലായി എത്തിയ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ബിജെപി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ പോലും വകവെയ്ക്കാതെ പുലര്‍ച്ചെ തന്നെ തിയേറ്ററുകളില്‍ ആരാധകരുടെ തളളിക്കയറ്റമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പേജില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍.
ഒടിയന് തിയേറ്റര്‍ ലിസ്റ്റ് എന്ന തലവാചകത്തില്‍ ശ്രീകുമാര്‍ മേനോന് ഇട്ട പോസ്റ്റിന് താഴെ ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത താന്‍ ഇന്ന് പുലര്‍ച്ചെ സിനിമ കാണാന്‍ പോയി എന്ന് തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഇതല്ല, ഇതിനപ്പുറം നെഗറ്റീവ് കമന്റുകള്‍ എഴുതി തളളി പുലിമുരുകനെ ഇല്ലാതാക്കാന്‍ നോക്കിയതാണ് ഈ വിരോധികള്‍ എന്നെല്ലാം പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ ഫാനുകള്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തുണ്ട്. ഹര്‍ത്താലില്‍ നിന്ന് ഒടിയനെ ഒഴിവാക്കി സഹായിച്ച ബിജെപിയെയും താങ്കള്‍ ചതിച്ചു എന്ന മട്ടിലുളള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Post Your Comments