താര വിവാഹങ്ങള്‍ പലപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ബോളിവുഡില്‍ ഇപ്പോള്‍ വിവാഹ മേളമാണ്. ദീപിക, പ്രിയങ്ക എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡില്‍ ആലിയ രണ്ബീര്‍ പ്രണയവും ഉടന്‍ വിവാഹത്തില്‍ കലാശിക്കുമെന്ന് റിപ്പോര്‍ട്ട് . ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് ആലിയ കപൂര്‍ എന്ന് വിളിക്കാമോ’ എന്ന അന്വേഷണവുമായി ആരാധകര്‍ എത്തി.
വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകന്റെ ചോദ്യം. ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു.
ഹിമാംഷു കകാനി എന്ന പേര് മാറ്റി ‘താങ്കളെ ഞാന്‍ ഹിമാംഷു ഭട്ട് എന്ന് വിളിക്കട്ടെ’യെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീര്‍ന്നു.
Post Your Comments