തെന്നിന്ത്യന്‍ സൂപ്പര്‍താരമായി മാറിയ വിജയ് സേതുപതിയ്ക്ക് ആരാധകര്‍ ഏറെയാണ്. വിനയവും ലാളിത്യവുംകൊണ്ട് പ്രേക്ഷപ്രീതി നേടിയ വിജയ് സേതുപതി മാധ്യമ പ്രവര്‍ത്തകന്റെ അതിരുവിട്ട ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സിനിമയിലുണ്ടായ സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. 96 സിനിമയിലേതു പോലെ ഇപ്പോള്‍ പുറത്തു വരാന്‍ പോകുന്ന സീതകാതിയ്ക്കും സാമ്പത്തിക പ്രശ്നമുണ്ടല്ലോ എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഈ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് മാന്യമായ ഭാഷയില്‍ മറുപടി താരം നല്‍കിയത്. നിര്‍മ്മാതാക്കളുടെ സംഘടന എന്താണ് സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാത്തതെന്നും 96 ന് സംഭവിച്ചതു പോലെ റിലീസിനു പ്രതിസന്ധി സീതാകാതി നേരിടേണ്ടി വരുമോയെന്നും റിപ്പോര്‍ട്ടര്‍ ചോദിച്ചു. ‘പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് ബ്രദര്‍ വിവാദമുണ്ടാക്കാനായി ഇത് വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് താരം ചോദിച്ചു. വാഹനം വാങ്ങുന്നതിനു മുന്‍പ് അപകടത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നും ചോദ്യത്തിനായുള്ള മറുപടിയായി പറഞ്ഞു. അങ്ങേയറ്റം സംയമനം പാലിച്ചാണ് താരം സംസാരിച്ചത്.
വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സീതകാതി. ഈ മാസം 20 നാണ് സിനിമ റിലീസിനായി എത്തുന്നത്.
Post Your Comments