മലയാളത്തിലെ വിവാദതാരമാണ് ശ്രീശാന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12– ാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. ഷോയില്‍ സഹതാരങ്ങളോട് വഴക്കിട്ടു വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ചിത്രത്തിലൂടെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസമായി അടച്ചിട്ട ഒരു വീട്ടില്‍ കഴിയുകയാണ് മത്സരാര്‍ത്ഥികള്‍. ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാൻ ഹൗസിലെത്തി. വികാരഭരിതമായ നിമിഷമായിരുന്നു അവിടെ നടന്നത്. ഭാര്യയെയും മക്കളെയും ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളില്‍ എല്ലായിടവും കൊണ്ടു നടന്നു കാണിക്കുകയും ബിഗ് ബോസിലെ മത്സരത്തില്‍ തനിക്കു ലഭിച്ച മൂന്നു മെഡലുകൾ അവർക്കു കൊടുക്കുകയും ചെയ്തു.
ഹൗസിൽ നിന്നു തിരികെ വന്ന ശേഷം ട്വിറ്ററിലൂടെ ഒരു ചിത്രം ഭുവനേശ്വരി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ശ്രീശാന്തിന്റെ മകള്‍, അച്ഛൻ കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ്, കിടന്നുറങ്ങുന്നതായിരുന്നു ചിത്രം.
‘‘മകള്‍ സാന്‍വിക ശ്രീശാന്തിന് ലഭിച്ച മെഡല്‍ രണ്ട് ദിവസമായി ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ല. ഉറങ്ങുമ്പോള്‍ പോലും അവളത് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. പിതാക്കന്മാരാണ് പെണ്‍മക്കളുടെ ആദ്യ സ്നേഹം’’.– ഭുവനേശ്വരി കുറിക്കുന്നു
Post Your Comments