മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കിഒരുക്കുന്ന ലൂസിഫര്‍ തന്റെ മണ്ടന്‍ തീരുമാനം ആയിരുന്നുവെന്നു പലരും പറഞ്ഞതായി പൃഥ്വിരാജ് പറയുന്നു. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്നലെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിവസമായിരുന്നു. തന്നെ വിശ്വാസം അര്‍പ്പിച്ച് തന്റെ ആദ്യ ചിത്രത്തില്‍ നായകനായി എത്തിയ മോഹന്‍ലാലിന് നന്ദി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
പൃഥ്വിയുടെ പോസ്റ്റ്
‘ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും മോഹന്‍ലാല്‍ വിടപറയുകയാണ്. മറ്റ് യാത്രകള്‍ പോലെ ആയിരുന്നില്ല എനിക്കിത്. ലൂസിഫര്‍ പോലുള്ള വമ്ബന്‍ ചിത്രം സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്ബോള്‍ അത് മികച്ച തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞത്. ഒരു നടന് എന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനമായിട്ടാണ് അവര്‍ വിലയിരുത്തിയത്. എനിക്ക് ഇപ്പോഴും അതിനെക്കുറിച്ച് അറിയില്ല.
പക്ഷേ എനിക്ക് ഉറപ്പായിട്ടും അറിയാവുന്ന ഒന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തില്‍ സിനിമയെക്കുറിച്ച് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഈ ആറ് മാസംകൊണ്ട് മനസിലാക്കി. എന്നെ വിശ്വസിച്ചതില്‍ നന്ദി ലാലേട്ടാ… താങ്കളുടെ സംവിധായകനാവാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും മികച്ചകാര്യമാണ്. ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും’
Post Your Comments