താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ കൌതുകമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചനടി ലക്ഷ്മി പ്രിയയുടെ മകൾ മാതംഗിയാണ്. മകളെക്കുറിച്ച് അച്ഛൻ ജയ് ദേവ് ഫേസ്ബുക്കിൽ പങ്കുവച്ച വിശേഷങ്ങള്‍ ആരാധകര്‍ എറ്റെടുത്തുക്കഴിഞ്ഞു. കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലെ ചോര കണ്ട് കർത്താവിനെ പരിചരിച്ച മാതംഗിയെക്കുറിച്ചാണ് ജയദേവ് പറയുന്നത്.
‘എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത്. അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു. പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു. എന്നിട്ട് ബെഡ്റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ…അഭിമാനിക്കുന്നു, അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്’’.– ജയ് ദേവ് കർത്താവിന്റെ ചിത്രത്തിനൊപ്പം കുറിച്ചു. എന്നാല്‍ ഇതിനു താഴെയായി മകളെക്കുറിച്ച് ലക്ഷ്മിയും രംഗത്തെത്തി. ‘‘അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി’’.– ഭർത്താവിന്റെ പോസ്റ്റിന് താഴെ ലക്ഷ്മി കുറിക്കുന്നു
Post Your Comments