Latest NewsMollywoodNEWS

അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് തന്നെ വിളിക്കാറില്ല; ബൈജു വെളിപ്പെടുത്തുന്നു

സിനിമയില്‍ എത്തിയിട്ട് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും താരസംഘടനയായ അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് പോലും തന്നെ വിളിക്കാറില്ലെന്നു തുറന്നു പറയുകയാണ്‌ നടന്‍ ബൈജു. ത്തതിന് കാരണമറിയില്ലെന്നും അദ്ദേഹം കൊട്ടിചെര്‍ത്തു. അമ്മയുള്‍പ്പടെയുള്ള സംഘടനകള്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ അതിന്റെയൊന്നും പിറകെ പോകാറില്ലെന്നും ബൈജു വ്യക്തമാക്കി.

‘സിനിമയില്‍ എത്തിയിട്ട് 36 വര്‍ഷമായി. കുട്ടേട്ടന്‍ (നടന്‍ വിജയരാഘവന്‍) മാത്രമാണ് എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത്. എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടനെ വിളിച്ചു പറയും. അദ്ദേഹം കൃത്യമായി പരിഹാരം പറഞ്ഞു തരും. അമ്മയുള്‍പ്പെടെ സംഘടന നടത്തുന്ന സ്‌റ്റേജ് ഷോകളില്‍ എന്നെ വിളിക്കാറുമില്ല അതിന്റെ പിറകെ പോകാറുമില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മറ്റുള്ളവരുടെ ചെലവില്‍ അവര്‍ പറയുന്നതനുസരിച്ച് അവരുടെ കൂടെ പോകുന്നതിലും നല്ലത് സ്വന്തം കാശുമുടക്കി സ്വതന്ത്രമായി പോകുന്നതല്ലേ’ ബൈജു ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button