വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ’96’ തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ ചര്‍ച്ചയായി. ഇപ്പോഴിതാ ചിത്രത്തിലെ ജാനുവായി മലയാളികളുടെ പ്രിയതാരം ഭാവന എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കന്നട പതിപ്പില്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും എത്തുകയെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 96ന് പകരം 99 എന്ന പേരിലായിരിക്കും ചിത്രം കന്നഡയില്‍ എത്തുക. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.
Post Your Comments