താരങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെപെട്ടന്ന് തന്നെ വൈറല്‍ ആകാറുണ്ട്. അവരുടെ കുടുംബ വിശേഷങ്ങളും രോഗവിവരങ്ങളുമെല്ലാം ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നു. എന്നാല്‍ ഇതില്‍ പലപ്പോഴും വ്യാജ വാര്‍ത്തകളും ഉള്‍പ്പെടാറുണ്ട്. ജീവിച്ചിരിക്കുന്നവരെ കൊല്ലാനും രോഗികളല്ലാത്തവരെ രോഗിയാക്കാനുമുള്ള സോഷ്യല്‍ മീഡിയുടെ കഴിവ് മാമുക്കോയ, ജഗതി, സലിം കുമാര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ മലയാളി ആരാധകര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇരയായി തീര്‍ന്നിരിക്കുന്നത് ബോളിവുഡ് നടന് ഷാഹിദ് കപൂറാണ്. നടന് വയറിനുള്ളില്‍ കാന്‍സറാണെന്നും താരം ചികിത്സയിലാണെന്നും അതുകൊണ്ടാണ് സിനിമകളില്‍ കാണാത്തതെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.
വ്യാജ രോഗം വൈറല്‍ ആയതോടെ ‘താന്‍ സുഖമായിരിക്കുന്നുവെന്നും തനിക്ക് യാതൊരു വിധത്തിലുമുളള അസുഖമില്ലെന്നും’ നടന് വ്യക്തമാക്കി. പൂര്‍ണ്ണമായും ആരോഗ്യവാനാണെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാഹിദ് ട്വീറ്റ് ചെയ്തു.
സന്ദീപ് വാംഗ സംവിധാനം ചെയ്യുന്ന കബീര്‍ സിംഗ് എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
Post Your Comments