സിനിമയുടെ എക്‌സ്‌ക്ലൂസീവ് റൈറ്റ്‌സ് നല്‍കാം എന്ന് പറഞ്ഞ് സംവിധായകരില്‍ നിന്നും പണം തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍. ബോളിവുഡ് നിര്‍മാതാവ് പ്രിര്‍ന അറോറയാണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. സംവിധായകന്‍ വഷു ഭഗനാനിയുടെ പരാതിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് പ്രിര്‍ന അറോറയെ അറസ്റ്റ് ചെയ്തത്. തന്റെ 32 കോടി അറോറ കൈക്കലാക്കി എന്നാണ് സംവിധായകന്റെ പരാതി. എന്നാല്‍ ഇതേ സിനിമയുടെ പേരില്‍ അറോറ വേറെയും ചില സംവിധായകരില്‍ നിന്ന് നേരത്തെ പണം വാങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ട്.
പണം നഷ്ടമായ സംവിധായകര്‍ പരസ്പരം ഇക്കാര്യം പറഞ്ഞതോടെയാണ് പ്രിര്‍ന അറോറയുടെ കള്ളി വെളിച്ചത്തായത്. താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഭഗനാനി പൊലീസില്‍ പരാതി നല്‍കുകയും കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 420 (വഞ്ചന), 120 ബി (ക്രിമിനല്‍ കുറ്റം) എന്നീ വകുപ്പുകളാണ് നിര്‍മ്മാതാവിനെതിരെ എടുത്തിരിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments