ബോളിവുഡില്‍ ഇപ്പോള്‍ താരവിവാഹക്കാലമാണ്. താര സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞയിടയ്ക്കാണ് നടന്നത്. എന്നാല്‍ നടിയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി അമേരിക്കന്‍ മാസികയില്‍ ലേഖനം വന്നത് വലിയ വിവാദത്തിലായി.
താരത്തെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ചു കൊണ്ട് ലേഖനമെഴുതിയ യുവതി ക്ഷമ ചോദിച്ചു കൊണ്ട് രംഗത്തെത്തി. പ്രിയങ്കയോടും നിക്കിനോടും വായനക്കാരോടും ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച എഴുത്തുകാരി ലേഖനം പിന്‍വലിച്ചു.
Post Your Comments