ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ ആദ്യമായി നായികയാകുന്ന ചിത്രമാണ് കേദാര്‍നാഥ്. സുശാന്ത് സിംഗ് രാജ്പുത് നായകനാകുന്ന ചിത്രത്തിൽ ഹിന്ദു മുസ്ലീം പ്രണയമാണ് പശ്ചാത്തലമാകുന്നത്. എന്നാൽ ചിത്രത്തിന് ഉത്തരാഖണ്ഡിലെ 7 ജില്ലകളില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഏതാനും ജില്ലകളില്‍ വിലക്ക് പ്രഖ്യാപിച്ചത്.
കേദാര്‍നാഥിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തൃവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച ശേഷമാണ് സംസ്ഥാനത്ത് ഉടനീളം ഔദ്യോഗിക വിലക്ക് വേണ്ടെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം എടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അധികാരം നല്കി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘാടനകൾ നല്കിയ പൊതുതാല്പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments