Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodLatest News

പ്രിയങ്ക- നിക്ക് വിവാഹത്തിന് മാറ്റ് കൂട്ടിയവരിൽ മലയാളികളും

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജൊനാസുമായുള്ള വിവാഹം സിനിമാലോകം ഏറെ ആരാധനയോടെയാണ് കണ്ടത്. വെള്ള ഗൗണിൽ പ്രിയങ്ക നടന്നെത്തുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ വിവാഹ ചടങ്ങുകൾക്ക് മാറ്റ് കൂട്ടിയവരിൽ മലയാളികളും ഉണ്ടെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരം വിവാഹം പൊടിപൊടിച്ചപ്പോള്‍ അവിടെ പെഴ്തിറങ്ങിയ സംഗീതത്തിന്‍റെ രൂപത്തിലായിരുന്നു മലയാളികളുടെ സാന്നിധ്യം. മലയാളക്കരയ്ക്ക് എന്നും അഭിമാനം പകര്‍ന്നിട്ടുള്ള ഓര്‍ഫിയോ ബാന്‍ഡിലെ കലാകാരന്‍മാരായിരുന്നു താര വിവാഹ ചടങ്ങിനെ മനോഹരമാക്കിയ സംഗീതം പകര്‍ന്നത്.

 

അംബാനിയുടെ മകളുടെ വിവാഹ നിശ്ചയ വേദിയെ മനോഹരമാക്കിയതോടെയാണ് ഓര്‍ഫിയോ സംഘത്തെ തേടി ഇങ്ങനെയൊരു അവസരം എത്തിയത്. സുബിന്‍, കാരള്‍, കുശ്മിത, തന്യ എന്നിവരടങ്ങിയ സംഘമായിരുന്നു ജോധ്പൂര്‍ വിവാഹവേദിയില്‍ സംഗീതം മുഴക്കിയത്. എറണാകുളം സ്വദേശിയാണ് കാരള്‍. സുബിന്‍ കുമാര്‍ എ.എസ് ആകട്ടെ കോട്ടയം സ്വദേശിയും. ഈ വാർത്ത പുറത്തെത്തിയതോടെ അതീവ സന്തോഷത്തിലാണ് മലയാളീ ആരാധകരും.

Image result for priyanka nick wedding

 

shortlink

Related Articles

Post Your Comments


Back to top button