
അടുത്തിടെ മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങിൽ ഒന്നായിരുന്നു ജോജു ജോർജ് നായകനായ ജോസഫ്. പ്രേക്ഷകർക്ക് പുറമെ സിനിമയിലുള്ളവർ പോലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കാഴ്ച വെച്ചത്. ചിത്രത്തിൻറെ ഭാഗമായി ജോജു പങ്കെടുത്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം.
അഭിമുഖത്തില്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് ജോജു സംസാരിക്കുകയുണ്ടായി. ജോസഫില്‍ നിര്‍മ്മാതാവിന്റെ റോളില്‍ മാത്രമായിരുന്നെങ്കില്‍ സാറ്റലൈറ്റ് വാല്യൂ ഉളള ഏത് താരത്തെ നായകന് ആക്കുമെന്ന് അവതാരകന് ജോജുവിനോട് ചോദിച്ചു. ഒട്ടും ആലോചിക്കാതെ അത് മമ്മൂക്ക തന്നെയായിരിക്കുമെന്ന് ജോജു മറുപടി പറഞ്ഞു. ഈ കഥാപാത്രം ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ എന്നും ജോജു പറഞ്ഞു.
Post Your Comments