തിരുവനന്തപുരം : ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ 4 മത്സര ചിത്രങ്ങളടക്കം 64 ചിത്രങ്ങൾ മാറ്റുരയ്ക്കുന്നു. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മത്സരചിത്രം.
രോഗിയായ അയൽക്കാരിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്സിഡന്റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഒാഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍.
മലയാളത്തിന്റെ പ്രതീക്ഷയായി ബിനു ഭാസ്ക്കറിന്റെ കോട്ടയം, മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നിവയും എത്തുന്നു. റിമമ്പറിംഗ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ വണ്‍ ഫ്ളോ ഒാവര്‍ ദ കുക്കൂസ് നെസ്റ്റും ലെനിന് രാജേന്ദ്രന് ക്രോണിക്ലര്‍ ഒാഫ് അവര്‍ ടൈംസ് വിഭാഗത്തില്‍ മീനമാസത്തിലെ സൂര്യനും പ്രദര്‍ശിപ്പിക്കും. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്നൈറ്റ് സ്ക്രിനിങ്ങ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ നടക്കും.
Post Your Comments