Latest NewsMollywood

ഒടിയനെതിരെ വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ നേതൃത്വം

മലയാളത്തിന്റെ സ്വന്തം താരം മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതിനിടിയിലാണ് കേരളത്തില്‍ ഒടിയന്‍റെ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് വിഷയത്തെ സംബന്ധിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പരസ്യ ചിത്രങ്ങളുടെ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഡിസംബര്‍ പതിനാലാം തീയതിയാണ് പ്രദർശനത്തിന് എത്തുന്നത്. മോഹൻലാൽ ,മഞ്ജു വാര്യർ,പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button