തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തിന് സംവിധായകൻ ഷാജി കൈലാസ് മറുപടി പറയുന്നു. ശബരിമലയിൽ ഭക്തയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിൽ പോലീസ് പിടിയിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അനുവാദം കൂടാതെയാണ് ഞങ്ങളുടെ പേര് അതിൽ ചേർത്തത്.ആ പ്രസ്താവനയെക്കുറിച്ച് അറിയുകയോ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല. അതിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments