ആത്മസഖി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അവന്തിക മോഹന്‍. പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്ന അവന്തിക മോഹന്‍ അമ്മയായി എന്നതാണ് ഏറ്റവും പുതിയ വാർത്ത. സുഖപ്രസവമായിരുന്നുവെന്നും തങ്ങളുടെ ജീവിതത്തിലേക്കെത്തിയ രാജകുമാരനെ സ്വാഗതം ചെയ്യുന്നുവെന്നും താരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.
ആരോഗ്യ കാര്യത്തില്‍ ആശങ്കകളൊന്നുമില്ലായിരുന്നുവെന്നും സുഖപ്രസവമായിരിക്കുമെന്ന് കരുതിയിരുന്നുവെന്നും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവനെത്തിയതിന്റെ സന്തോഷമുണ്ടെന്നും താരം പറയുന്നു. എല്ലാമെല്ലാമായി കൂടെനിന്നവര്ക്കുള്ള സ്നേഹവും കടപ്പാടും താരം വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹശേഷം പാരമ്പരയിൽനിന്ന് പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു അവന്തിക. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പല പോസ്റ്റുകളും വൈറലായി മാറുന്നത്. ബേബി ഷവര്‍ ചിത്രങ്ങളും നിറവയറിലുള്ള നൃത്തവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
Post Your Comments