മലയാളികള്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു ലാല്‍ജോസ് ദിലീപ് ചിത്രമാണ് മീശമാധവന്. ദിലീപ് കാവ്യ കൂട്ടുകെട്ടില്‍ എത്തിയ ഈ ചിത്രം ചേക്കിലെ സാധാരണ കള്ളന്റെ ജീവിതമാണ് പറഞ്ഞത്. ജഗതി ശ്രീകുമാര്‍, കൊച്ചിന് ഹനീഫ തുടങ്ങി ചിരി വമ്പന്മാര് ഒന്നിച്ച ഈ ചിത്രത്തില്‍ വില്ലനായത് ഇന്ദ്രജിത്ത് ആയിരുന്നു. ഒരുപാട് പ്രശ്നങ്ങളിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് മീശമാധവനെന്ന് ലാൽജോസ് തുറന്നു പറയുന്നു. ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തുന്നത് മീശമാധവന്റെ ചിത്രീകരണം തുടങ്ങുന്ന സമയത്താണ്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മീശമാധവനിലെ അറിയാക്കഥകൾ താരം തുറന്നു പറയുന്നത്.
ലാൽ ജോസിന്റെ വാക്കുകളിങ്ങനെ.. ” മീശമാധവനിൽ കുട്ടിക്കാലത്തുനിന്നും സിനിമ തുടങ്ങാമെന്ന് തീരുമാനിക്കുന്നത് തെങ്കാശിപ്പട്ടണത്തിൽ നിന്നുമാണ്. മീശമാധവന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് കാവ്യ മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയിൽ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിങിന് വിടണമെന്ന് അവർ വാശിപിടിച്ചു. അങ്ങനെ ഈ സിനിമയുടെ ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. മീശമാധവന്റെ ഷൂട്ടിങിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ് കേസുകൊടുക്കുന്നത്. ആ നിർമാതാവ് അറസ്റ്റിലായി. അറസ്റ്റ് ചെയ്തത് ശനിയാഴ്ചയായതുകൊണ്ട് ഒരുദിവസം ലോക്കപ്പിൽ കിടന്നു. അവർ അതു വലിയ പ്രശ്നമാക്കി. അവസാനം വാദി പ്രതിയായി. ദിലീപിനെ രണ്ടുവർഷം വിലക്കുകയും ചെയ്തു.”
Post Your Comments