തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള ഒരു താരമാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോള്‍. ഇതുവരെയും വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടി കാജല്‍ ഇതുവരെയും നല്‍കിയിട്ടില്ല.
ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. 2018ല്‍ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എന്നും എന്നാല്‍ അത് നടന്നില്ലെന്നും താരം വെളിപ്പെടുത്തി. കരിയറില്‍ ഏറ്റവും തിരക്കുണ്ടായ വര്‍ഷമാണ് 2018. ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരിന്നു. ഈ തിരക്കുകള്‍ക്കിടയില്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നാണ് കാജല്‍ പറയുന്നത്.
Post Your Comments