സൂപ്പര്‍താര ചിത്രങ്ങളില്‍ സജീവമായ തെന്നിന്ത്യന്‍ താര റാണി ലക്ഷ്മി റായി ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഗ്ലാമറസ് വേഷങ്ങളോട് യാതൊരു മടിയും കാണിക്കാത്ത ലക്ഷ്മി അത്തരം വേഷങ്ങളിലൂടെ സിനിമയില്‍ അധികം ചാന്‍സ് ലഭിക്കില്ലെന്ന് തുറന്നു പറയുന്നു. ജൂലി 2 പോലുള്ള ചിത്രങ്ങളില്‍ അതീവ ഗ്ലാമറസ് വേഷത്തില്‍ എത്തിയ താരം വിവാദത്തില്‍ ആകുകയും ചെയ്തിരുന്നു.
സിനിമയില്‍ എത്രത്തോളം ഗ്ലാമറസാകുന്നുവോ അത്രത്തോളം അവസരങ്ങള്‍ തേടിവരുമെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍, അതൊക്കെ തെറ്റായധാരണകളാണെന്നാണ് താരം അഭിപ്രായപ്പെടുന്നു. കൂടാതെ ഒരേതരം സിനിമകള്‍ ചെയ്തു മടുത്തുവെന്നും റായ് ലക്ഷ്മി പറയുന്നു. ഇനി വ്യത്യസ്തമായ സിനിമകള്‍ മാത്രം മതി കരിയറിലെന്നാണ് നടിയുടെ തീരുമാനം.
ശ്രീകാന്ത് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘മിരുക’യാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. ബാലയുടെ അസിസ്റ്റന്റായിരുന്ന പാര്‍ത്ഥിബന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Post Your Comments