സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി വിലസുന്ന താരമാണ് നിത്യമേനോന്‍. ഈ തെന്നിന്ത്യന്‍ നദിയ്ക്ക് ആരാധകര്‍ ഏറെയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ രൂപികരിക്കപ്പെട്ട വനിതാ സംഘടനയാണ് ഡബ്ള്യു സി സി.
വനിതാ കൂട്ടായ്മ ആയ ഡബ്ള്യു സി സി ചർച്ചകളിൽ നിറഞ്ഞ സമയത്ത് അതിൽ അംഗമല്ലാത്ത നടിമാരുടെ പ്രതികരണങ്ങളും വൈറലായിരുന്നു. സ്ത്രീകൾക്ക് മാത്രമായി സംഘടനാ വേണ്ട എന്ന് നിത്യ മേനോൻ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിത്യ മേനോൻ.
”സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടനാ വേണ്ടാന്ന് ഞാൻ പറഞ്ഞതായി ചിലർ എഴുതി. അത് തെറ്റാണു. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. കൂട്ടായ്മ ആവശ്യമുള്ളവർ കാണുമായിരിക്കും. എന്റെ രീതി വ്യത്യസ്തമാണ് . എനിക്ക് എന്റേതായ വഴിയുണ്ട്. മുൻപ് മലയാളത്തിൽ നിന്നും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായപോലും ഒറ്റയ്ക്കാണ് നേരിട്ടത്. ആരുടേയും സഹായം തേടിയിട്ടില്ല. എന്റെ പേഴ്സണാലിറ്റി അങ്ങനെയാണ്. നമ്മുടെ സിനിമകൾ നമ്മുടെ ഐഡന്റിറ്റി കൂടിയാണെന്നും കരുതുന്നു. ” – നിത്യ മേനോൻ വ്യക്തമാക്കി.
Post Your Comments