ഫോബ്‌സ് മാഗസിന്‍ ഈ വര്ഷം പുറത്തിവിട്ട സമ്പന്നരായ നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ മലയാളികളുടെ പ്രിയതാരങ്ങളും ഇടം പിടിച്ചിരിക്കുകയാണ്. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. ഇതുമൂന്നാം തവണയാണ് സൽമാൻ ഒന്നാമതാകുന്നത്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ നടിമാരില്‍ ആദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിക്കുന്നത്. അത് മലയാളികളുടെ പ്രിയതാരം നയന്‍താരയാണ്.
ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര അഭിനയ മികവില്‍ തെന്നിന്ത്യ കീഴടക്കിയ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഇപ്പോള്‍ സമ്പന്നരുടെ പട്ടികയിലും സൗത്ത് ഇന്ത്യന്‍ നടിമാരെ പിന്നിലാക്കി ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് നയന്‍സ്. പട്ടികയില്‍ 69-ആം സ്ഥാനത്താണ് നയന്‍താര. 15.17 കോടി രൂപയാണ് നയന്‍താരയുടെ വാര്‍ഷിക വരുമാനം.
രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്ബാദ്യം. അക്ഷയ് കുമാറാണ് മൂന്നാം (185 കോടി) സ്ഥാനത്ത്. ദീപിക പദുക്കോണ്‍ ആണ് നാലാം (112.8 കോടി) സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദീപിക 11-ആം സ്ഥാനത്തായിരുന്നു. എം.എസ്.ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.
തമിഴകത്തുനിന്നും എആര്‍ റഹ്മാന്‍ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമല്‍ഹാസന്‍ (71) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. മലയാളത്തില്‍നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 18 കോടിയുമായി പട്ടികയില്‍ 49-ആം സ്ഥാനത്താണ് മമ്മൂട്ടി.
Post Your Comments