നാണമാകുന്നു മേനി നോവുന്നു.. എന്ന് മോഹന്‍ലാലിനൊപ്പം ആടിപ്പാടിയ നടി ചിത്രയെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായും സഹതാരമായും എത്തിയ ചിത്ര സിനിമയില്‍ നിന്നും പിന്മാറിയിട്ടു കാലങ്ങളായി. എന്തുകൊണ്ട് താന്‍ സിനിമ ഉപേക്ഷിച്ചുവെന്ന് താരം തുറന്നു പറയുന്നു.
അച്ഛന്റെയും അമ്മയുടെയും മരണമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അതിനെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ..” അമ്മയായിരുന്നു എനിക്കൊപ്പം ലൊക്കേഷനുകളിലേക്കു വന്നു കൊണ്ടിരുന്നത്. അമ്മയുടെ മരണസമയത്ത് ഞാൻ അടുത്തില്ല. ശശികുമാർ സാറിന്റെ ‘രാജവാഴ്ച’ എന്ന സിനിമ യിൽ അഭിനയിക്കുകയായിരുന്നു. എന്റെ മരണരംഗം ആണ് ഷൂ ട്ട് ചെയ്യുന്നത്. അതു കഴിഞ്ഞതും ‘ചിത്ര ചെന്നൈയിലേക്കുപൊയ്ക്കൊളൂ, ഇനി കുറച്ചു ദിവസം ഷൂട്ട് ഇല്ല’ എന്നു സാർ പറഞ്ഞു. ഞാൻ വീട്ടിലേക്കു പോയി. അവിടെ എത്തുമ്പോൾ കാണുന്നത് വെള്ളപുതപ്പിച്ചു കിടത്തിയ അമ്മയെ യായിരുന്നു. വലിയ ആഘാതമായി ആ കാഴ്ച. അമ്മ പോയതോടെ ലൊക്കേഷനിലേക്ക് എനിക്കൊപ്പം വരാൻ ആളില്ലാതായി. പല മലയാള സിനിമകളും അതോടെ വേണ്ടെന്നു വച്ചു. ”
അമ്മയുടെ മരണം കഴിഞ്ഞു കുറച്ചു നാൾ പിന്നിട്ടപ്പോള്‍ വൃക്കകള്‍ തകരാറിലായി അച്ഛനും കിടപ്പിലായി. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ഒക്കെ വേണ്ടി വന്നതോടെ അച്ഛന്റെ കാര്യം മാത്രമായി തന്റെ ചിന്ത. വീണ്ടും സിനിമകളെല്ലാം വേണ്ടെന്നു വയ്ക്കാൻ തുടങ്ങി. എന്നാല്‍ തന്റെ വിവാഹമായിരുന്നു അച്ഛന്റെ സ്വപ്നം.
”ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന പേടി. അതോടെ സിനിമാലോ കം ജീവിതത്തിൽ നിന്ന് മാറിപ്പോകുകയാണെന്ന് തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞു. വിജയരാഘവൻ എന്നാണ് അദ്ദേ ഹത്തിന്റെ പേര്. പരമ്പരാഗത ചിന്താഗതിക്കാരായ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ സിനിമാഭിനയമൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നു ഞാൻ വിശ്വസിച്ചു. പക്ഷെ ഒരിക്കൽ അദ്ദേഹം പറഞ്ഞു,‘‘എന്റെ കുടുംബത്തിൽ ഒരുപാടു പെൺകുട്ടികൾ വിവാഹശേഷവും ജോലി ചെയ്യുന്നുണ്ട്. തൊ ഴിൽ ആവശ്യത്തിനു വിദേശത്ത് താമസിക്കുന്നവരുണ്ട്. സിനിമ യാണ് നിന്റെ കരിയർ. വിവാഹത്തിന്റെ പേരിൽ എന്തിനത് വേണ്ടെന്നു വയ്ക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. അച്ഛന്റെ അസുഖമാണ് കാരണമെങ്കിൽ അതു പ്രശ്നമാക്കേണ്ട. അ ച്ഛനെ ഞാൻ നോക്കിക്കോളാം.’’ അങ്ങനെ വീണ്ടും അഭിനയിച്ചു തുടങ്ങി. പിന്നെ ഗർഭിണിയായപ്പോൾ ജീവിതം മറ്റൊരു തലത്തിലായി. മകള്‍ക്കൊപ്പം എപ്പോഴും താന്‍ വേണമെന്ന അവസ്ഥയായതോടെ സിനിമയെ വീണ്ടും മറന്നു. ”
കടപാട് : വനിതാ
Post Your Comments