മലയാളികള്‍ക്കും ചിരപരിചിതയായ ബോളിവുഡ് നായികയാണ് കത്രീന കൈഫ്. സല്‍മാന്റെ കാമുകി എന്ന പേരില്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന കത്രീന നടന് റണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്നു പറയുന്നു. നടി ദീപികയുമായുള്ള പ്രണയം തകര്‍ന്നതിനു പിന്നാലെയാണ് റണ്‍ബീര്‍ കത്രീനയുമായി അടുപ്പത്തിലായത്. 2013 ല്‍ തുടങ്ങിയ ബന്ധം 2016 ല്‍ വേര്‍പിരിഞ്ഞു. ഈ പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന വെളിപ്പെടുത്തുന്നു.
കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള് സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരും.എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസ്സിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുന്നു..” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കത്രീന പറയുന്നു.
Post Your Comments