
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ജൂഹി ചൗള നായികയായ ഹരികൃഷ്ണന്‍സ്. ചിത്രത്തില്‍ ഗുപ്തന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനപ്രീതി നേടിയ നടനാണ് രാജീവ് മേനോന്. തെന്നിന്ത്യന്‍ സിനിമകളില്‍ ഛായാഗ്രാഹകനായി തിളങ്ങിയ രാജീവ് മേനോന് അഭിനയത്തില്‍ നിന്നും പിന്മാറുകയും പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയും ചെയ്തു. മിന്‍സാരക്കനവ്, കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയ രാജീവ് പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘സര്‍വം താളമയം’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു.
ജി വി പ്രകാശ് നായകനായും അപര്‍ണ ബാലമുരളി നായികയായും എത്തുന്ന ചിത്രമാണ് ‘സര്‍വം താളമയം’. നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി, കുമാരവേല്‍, ശാന്ത ധനഞ്ജയന് എന്നിവരാണ് മറ്റുതാരങ്ങള്‍. എ ആര് റഹ്മാനാണ് സര്‍വം താളമയത്തിന്റെയും സംഗീതം.
Post Your Comments