ക്രിക്കറ്റിലെ വിവാദനായകന്‍ ശ്രീശാന്ത് സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഷോയുടെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ താരം ഇപ്പോള്‍ സ്വയം പരിക്കേല്‍പ്പിച്ച് ആശുപത്രിയില്‍ ആയെന്നു റിപ്പോര്‍ട്ട്.
കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് കരയാന്‍ തുടങ്ങിയ ശ്രീ ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകർ ആകാംക്ഷഭരിതരായി. ഇതിനു പിന്നാലെ ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വരുകയും ചെയ്തു
‘‘ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഞാൻ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി’’– ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
Post Your Comments