പൊതു ചടങ്ങില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ നടിമാര്‍ വിവാദത്തില്‍ ആകുന്നത് ആദ്യമായല്ല. എന്നാല്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയാണ് ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫിന് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കേസിലെ വാദത്തിനൊടുവില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരികയെന്നു റിപ്പോര്‍ട്ട്.
കെയ്റോ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് റാനിയക്ക് പുലിവാലായത്. നാടിനു അപമാനമായ വസ്ത്രമാണ് താരം ധരിച്ചതെന്ന് വിമര്‍ശനം. കറുപ്പ് നിറത്തില്‍ ട്രാന്‍സ്പറന്റായ വസ്ത്രമാണ് റാനിയ ധരിച്ചത്. ഇതോടെ നാടിന് നാണക്കേടുണ്ടാക്കുന്നത് ആണെന്ന് ആ വസ്ത്രം എന്ന് കാണിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ നടി മാപ്പ് ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ വസ്ത്രം ധരിക്കില്ലായിരുന്നുവെന്ന് റാനിയ പറഞ്ഞു. ”ഇങ്ങനെ രോഷം രാജ്യത്തുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. ആദ്യമായാണ് ഇത്തരമൊരു വസ്ത്രം ധരിക്കുന്നത്” റാനിയ കൂട്ടിച്ചേര്‍ത്തു.
Post Your Comments