നായകനായി എത്തുകയും വിജയ ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്ത യുവനടന് വിമലിന് തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. ഒരു സാധാരണക്കാരന് പയ്യന് എന്ന ഇമേജില്‍ നില്ക്കുന്ന താരത്തിന്റെ പുതിയ മാറ്റത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വിമല്‍ നായകനാകുന്ന ഒരു സമ്പൂര്‍ണ എ പടം വരുന്നു.
ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ അഡല്‍ട്സ് ഓണ്‍ലി ചിത്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് മികച്ച കലാസൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമകള്‍ വന്നതോടെ അത്തരം ചിത്രങ്ങളുടെ പ്രചാരം കുറഞ്ഞു. അതിനിടയിലാണ് തമിഴില്‍ ഒരു സമ്പൂര്‍ണ എ പടവുമായിവിമല് എത്തുന്നത്. ഇഇഎംഐ (ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്) എന്നാണു ചിത്രത്തിന്റെ പേര്
ഗുണ്ടൂര്‍ ടാക്കീസ് എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്. കോമഡിക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രം ഡിസംബര്‍ 7 ന് തിയേറ്ററിലെത്തും. വിമലിനൊപ്പം അഷ്ന സവാരി, സിങ്കം പുലി, മിയ റായി, ഷംന കാസിം, പൂനം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
Post Your Comments