GeneralLatest NewsTV Shows

‘സുന്ദരിയായ’ വില്ലൻ; മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരം യാമിനി!!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ശരത് അഥവാ യാമിനി. പെൺവേഷമുൾപ്പെടെ എട്ടു നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടന്‍ അരുൺ ജി. രാഘവൻ.

ഒമ്പതോളം അവതാരങ്ങളിലാണ് അരുൺ രാഘവൻ ഭാര്യ എന്ന ഒരൊറ്റ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തട്ടിപ്പ് വീരനായും കാമുകനായും ഗൃഹസ്ഥനായും വില്ലനായും കുടുംബസദസ്സുകളുടെ പ്രിയ താരമായി മാറിയ അരുൺ ജി. രാഘവൻ തന്റെ പെണ്‍ വേഷത്തെക്കുറിച്ച് തുറന്നു പറയുന്നു’

അരുണിന്റെ വാക്കുകള്‍ ഇങ്ങനെ ..”ആ കഥാപാത്രത്തിന് വേണ്ടി കുറച്ചധികം എഫർട്ട് എടുത്തു. ദിവസവും അഞ്ചു തവണ മുഖം ഷേവ് ചെയ്യണം. എനിക്കാണെങ്കിൽ പെട്ടെന്ന് മീശയും താടിയും വരുന്ന പ്രകൃതമാണ്. തുടർച്ചയായി ഷേവ് ചെയ്യുമ്പോൾ മുഖത്ത് കുരുക്കൾ വരും. പിന്നെ അതിനു മുകളിലൂടെ വേണം വീണ്ടും ഷേവ് ചെയ്യാൻ. ഇതിനുപുറമെ മേക്കപ്പ്, വിഗ്, ഐ ലാഷസ്, കോണ്ടാക്റ്റ് ലെൻസ്, സാരി, ചുരിദാർ… അങ്ങനെ എല്ലാംകൊണ്ടും ശരിക്കും ബുദ്ധിമുട്ടി. ആ മൂന്നു മാസക്കാലം എങ്ങനെപോയെന്ന് എനിക്കുതന്നെ അറിയില്ല. അന്നാണെങ്കിൽ നല്ല ചൂടുകാലം കൂടിയായിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button