
അഭിനയ ലോകത്തേയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും. ‘ജൂലിയറ്റ്’ ആയി മകളുടെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞുപോയ ഷാരൂഖ് അവളുടെ അഭിനയത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സഹിതം കുറിപ്പുമെഴുതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഷാരൂഖിന്‍റെ മകളെ കുറിച്ചുള്ള കുറിപ്പ്.
എന്‍റെ ജൂലിയറ്റിനൊപ്പം ലണ്ടനില്‍. എത്ര മനോഹരമായ അനുഭവവും അസാധാരണമായ പ്രകടനവുമായിരുന്നു ആ മുഴുവന്‍ ടീമിന്‍റെതുമെന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. സുഹാനയെ പ്രശംസിച്ച് നിരവധി പേരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്.
തന്‍റെ ഏറ്റവും പുതിയ ചിത്രം സീറോയുടെ തിരക്കിലാണ് ഷാരൂഖ് ഖാന്‍.
Post Your Comments