മലയാള സിനിമയിലും മീ ടു വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം നടന് അടൂര്‍ ഭാസിയെക്കുറിച്ചു നടി കെ പി എസി ലളിത നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായതാണ്. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെയും ആ നടന് വിമര്‍ശനവുമായി രംഗത്ത് ഉണ്ടായിരുന്നുവെന്നു തുറന്നു പറയുകയാണ് നടി ഷീല.
ന്യൂസ് 18 കേരളത്തിനു നല്കിയ അഭിമുഖത്തിലാണ് ഷീല അടൂര്‍ ഭാസിയ്ക്കെതിരെ തുറന്നു പറഞ്ഞത്. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന് രാമു കാര്യാട്ടുമായി വലിയ പ്രശ്നങ്ങള്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല വെളിപ്പെടുത്തി
അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍ നടത്തിയതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. ”അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ” ഷീല പറയുന്നു
Post Your Comments