സൂപ്പര്‍താര ചിത്രങ്ങളില്‍ സജീവമായ താരമാണ് പ്രിയങ്ക. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയങ്ക വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ലോറന്‍സുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാകി താരം.
വളരെ നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതെന്നു പ്രിയങ്ക പറയുന്നു. വളരെ ബഹുമാനത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാനാണ് ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ തീരുമാനത്തില്‍ കുറ്റബോധമൊന്നുമില്ലെന്നും താരം പറയുന്നു. അധിക നാള് നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം, നിയമപരമായി വേര്‍പിരിഞ്ഞു, ഇനിയുള്ള ജീവിതം മകന് മുകുന്ദിനു വേണ്ടിയാണെന്നും പ്രിയങ്ക പറയുന്നു.
Post Your Comments