മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന്റെ ദൃശ്യം. ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥപറഞ്ഞ ജീത്തു ജോസഫ് ചിത്രത്തില്‍ പോലീസ് ഓഫീസറായി എത്തിയത് ആശ ശരത് ആയിരുന്നു. തമിഴില്‍ പാപനാശം എന്ന പേരില്‍ കമലഹാസനെ നായകനാക്കി ഒരുക്കിയ ചിത്രത്തിലും ആശയുണ്ടായിരുന്നു. തമിഴ് റീമേക്ക് സെറ്റില്‍ കമല്‍ഹാസനുമായി ഒരുമിച്ച് അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കുകയാണ് ആശാ ശരത്.
”ആദ്യ സീനില്‍ തന്നെ കമല്‍ഹാസനെ ‘ഡാ’ എന്നു വിളിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചാണ് ആശാ ശരത് വിശദീകരിച്ചത്. പാപനാശത്തില്‍ ആദ്യത്തെ സീന്‍ കമല്‍ സാറിന്റെ മുഖത്ത് നോക്കി എന്നടാ എന്നു വിളിക്കുന്നതാണ്. സാറിന്റെ മുഖത്ത് നോക്കി അങ്ങെനാന്നും വിളിക്കാന്‍ പറ്റില്ല, അയ്യാ എന്നു വിളിച്ചാല്‍ പോരേ എന്ന് ഡയലോഗ് പഠിപ്പിച്ച ആളോട് ചോദിച്ചു. ഷോട്ട് റെഡിയായപ്പോള്‍ നാമം ജപിച്ച് ഞാന്‍ നില്‍ക്കുകയാണ്. കമല്‍ സാര്‍ വന്നു. ജന്മം ചെയ്താല്‍ എനിക്ക് ഡാ വരില്ല. ‘എന്നയാ നിനച്ചെ’ എന്ന് ചോദിച്ചു.
കമല്‍സാര്‍ മലയാളത്തിലാണ് തന്നോട് സംസാരിച്ചത്. ‘എന്നയാ അല്ല ആശാ, ആശ പൊലീസാണ്. ഞാനൊരു ക്രിമിനലാണ്, ധൈര്യമായി ‘ഡാ’ എന്നു വിളിച്ചോളൂ എന്നു പറഞ്ഞു. പിന്നെ കണ്ണുമടച്ച് വേറെ ആരോ ആണ് അവിടെ നില്‍ക്കുന്നതെന്ന് വിചാരിച്ച് ഡാ എന്നു വിളിക്കുകയായിരുന്നു’.”
മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
Post Your Comments