BollywoodGeneralLatest News

നടീനടന്‍മാര്‍ക്ക് അനാവശ്യ പരിഗണനയും പ്രാധാന്യവും; അണിയറപ്രവര്‍ത്തര്‍ക്കും മറ്റും വേതനം നല്‍കാത്തതിനെതിരെ കങ്കണ

സൂപ്പര്‍ താരങ്ങള്‍ക്കാണ് സിനിമാ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം. വേതനത്തിന്റെ കാര്യത്തിലും ഈ വേര്‍തിരിവ് ഉണ്ട്. നടീനടന്മാര്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും അണിയറപ്രവര്‍ത്തര്‍ക്കും മറ്റും വേതനം നല്‍കാതിരിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരം രീതികള്‍ക്കെതിരെ വിമര്‍ശനവുമായി നടി കങ്കണ. താരത്തിന്റെ പുതിയ ചിത്രമായ ‘മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി’ റിലീസിന് തയാറെടുക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ അണിയറപ്രവര്‍ത്തര്‍ക്കും മറ്റും ഇതുവരെയും വേതനം നല്കിയിട്ടില്ല.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. അതേസമയം, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചില അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കിയില്ല എന്ന് പറയപ്പെടുന്നുണ്ട്. ഒക്ടോബറിന് മുന്‍പ് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെയും ആര്‍ക്കും ജോലി ചെയ്തതിന്റെ കൂലി നല്‍കിയിട്ടില്ല. അതുകൊണ്ട് എന്തെങ്കിലും നടപടിക്ക് വേണ്ടി ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ എംപ്ലോയീസിനെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ‘ഇത് വളരെ സങ്കടകരമാണ്. ഇത്തരത്തിലുള്ള പ്രവണതകളെ ഞാന്‍ എപ്പോഴും എതിര്‍ക്കുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ടെക്‌നീഷന്‍മാരെയും വിലകുറച്ച്‌ കാണുന്ന ഒരു രീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. നടീനടന്‍മാര്‍ക്ക് മാത്രം അനാവശ്യ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്കൊരു ടെക്‌നീഷ്യനാകണം’.

ഇത് ടെക്നീഷ്യന്‍സിനെ താഴ്ത്തിക്കെട്ടുന്നത് പോലെയാണെന്നു അഭിപ്രായപ്പെട്ട താരം താന്‍ സംവിധാനത്തിലേക്കും എഴുത്തിലേക്കും സജീവമാവുകയാണെങ്കില്‍ ചലച്ചിത്രമേഖലയിലെ ഹീറോസ് ഇവരായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി’. ഇതില്‍ ഝാന്‍സി റാണിയായാണ് കങ്കണ എത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്ബനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button