ബോളിവുഡിലെ വിവാദ നടി രാഖി സാവന്ത് വിവാഹിതയാകുന്നതാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചര്‍ച്ച. ഡിസംബര്‍ 31 ന് ലോസ് ആഞ്ജല്‍സില്‍ വെച്ചാണ് വിവാഹമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ താരം പറയുന്നു. കോമഡി-വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്.
വിവാഹ കത്തിനൊപ്പം തങ്ങള്‍ വെര്‍ജിനാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയെന്ന് പറഞ്ഞ് ദീപക് സാമൂഹിക മാധ്യമങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവച്ചിരുന്നു. അതിനു പിന്നാലെ നഗ്നയായാണ് വിവാഹം നടത്തുകയെന്ന് തുറന്നു പറഞ്ഞു രാഖി രംഗത്ത് എത്തിയിരിക്കുകയാണ്.
ബോളിവുഡിലെ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ചെലവു ചുരുക്കുമെന്നും രാഖി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. കൂടാതെ ബോളിവുഡ് താര ദമ്പതിമാരായ ദീപികയെയും രണ്‍വീറിനെയും താരം പരിഹസിക്കുകയും ചെയ്തു.
Post Your Comments