BollywoodLatest NewsNEWS

പ്രിയങ്ക – നിക്ക് വിവാഹം ആഡംബര ആഘോഷങ്ങളോടെ ഡിസംബറിൽ

ബോളിവുഡില്‍ ഈ വര്‍ഷം സൂപ്പര്‍താരങ്ങളുടെ വിവാഹ മേളങ്ങള്‍ ആണ് അരങ്ങേറുന്നത്. നവംബര്‍ 14 ന് ആയിരുന്നു രണ്‍വീര്‍ – ദീപിക വിവാഹം നടന്നത്. അതിന്റെ അലയോലികള്‍ ബി ടൗണ്‍ വിട്ട് ഇതുവരെ പോയിട്ടില്ല അപ്പോഴാണ് നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള ചടങ്ങുകള്‍ മുംബൈയില്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഡിസംബര്‍ രണ്ടിന് ആയിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 

https://www.instagram.com/p/BqxtmicAtm0/

നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ശേഷം ജോദ്പൂരിലെ ഉമ്മൈദ് ഭവനില്‍ വെച്ച് വിവാഹം നടക്കും. വിവാഹത്തില്‍ എത്തുന്നവര്‍ക്ക് നല്‍കാനുള്ള സമ്മാനപ്പൊതികള്‍ വരെ നല്‍കാന്‍ തയായറായി കഴിഞ്ഞു എന്നാണ് വിവരം.

 

https://www.instagram.com/p/BqyehpZgsAg/

വിവാഹത്തിന് മുന്‍പായി മുംബൈയില്‍ നടന്ന പൂജയില്‍ പങ്കെടുക്കാനായി ഇരുവരും പരമ്പരാഗത വേഷത്തില്‍ എത്തിയിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button