മലയാളത്തിന്റെ പ്രിയതാരങ്ങളില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച താരം സിനിമയില്‍ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായ വനിതാ സംഘടനയില്‍ അംഗമാകാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.
”വല്ലപ്പോഴും മാത്രം കേരളത്തിലെത്തുന്ന ആളാണ് ഞാൻ. ജോലി ചെയ്യും, തിരിച്ചു പോകും. 2009നു ശേഷം വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ‘അമ്മ’യുടെ യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈയൊരു പ്രശ്നത്തിന്റെ പേരിൽ സൗഹൃദങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുമില്ല. ” വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
മമ്തയുടെ വാക്കുകള്‍ ഇങ്ങനെ… ‘അമ്മ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകൾ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. വിഷയം അനാവശ്യമായി ‘സെൻസേഷണലൈസ്’ ചെയ്യാൻ വേണ്ടി മാത്രമാണ് ഇത്തരം കമന്റുകൾ. ആൾക്കൂട്ടം വിചാരണ ചെയ്ത് ഒരാൾക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണം. അതാണ് വേണ്ടത്.
‘ഉദാഹരണം സുജാത’യിൽ അഭിനയിക്കാൻ എത്തിയപ്പോ ഴാണ് ‘മംമ്തയും വനിത കൂട്ടായ്മയിൽ ചേരണം’ എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി. ഒന്നാമത്, അവിടെ ഇപ്പോൾത്തന്നെ ശക്തരായ സ്ത്രീകളാണുള്ളത്. പിന്നെ, സ്ത്രീകൾക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല. ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്നങ്ങളിൽ മാത്രം അല്ല, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അവർ വിശാലമായി ചിന്തിച്ചാൽ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനെങ്കിലും സാധിക്കും. ”
Post Your Comments