താരങ്ങള്‍ ആത്മകഥയെഴുതുന്നത് ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. ബോളിവുഡിലും മലയാളത്തിലും ആ പ്രവണത കടന്നു വന്നുകഴിഞ്ഞു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി സൂപ്പര്‍ താരത്തിന്റെ ആത്മകഥ.
ലോക പ്രശസ്തി നേടിയ ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്. തന്റെ സിനിമാ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്ന ആത്മകഥയുമായി എത്തുന്നു. ഡിസംബര്‍ നാലിന് പുറത്തുറങ്ങാനിരിക്കുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയില്‍ എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി തുറന്നു പറയുന്നു.
പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്ബോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു. നടിയായ ജോവാന് ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന് ലിന് ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി’. ആത്മകഥയില്‍ വെളിപ്പെടുത്തുന്നു
Post Your Comments