തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍ ആണെന്ന് തെളിയിച്ച ആളുകളാണ് തമിഴ്നാട്ടുകാര്‍. അവര്‍ക്ക് വേണ്ടി മരിക്കാന്‍ വരെ അവര്‍ തയ്യാര്‍ ആണ്. തമിഴ്മന്നന്‍ രജനിയാണ് ഇപ്പോള്‍ അവരുടെ കാണപ്പെട്ട ദൈവം. സൂപ്പര്‍സ്റ്റാറിന്റെ സിനിമ ഇറങ്ങുന്നതിന് മുന്‍പുള്ള പൂജയും വഴിപാടും ഒക്കെ നമ്മള് ഒരുപാട് കണ്ടിട്ടും ഉണ്ട്.
2.0 യുടെ വിജയത്തിനായി പതിവിലും വ്യത്യസ്തമായ കാര്യമാണ് കുറച്ച് ആരാധകര്‍ ചെയ്തത്. രജനിയുടെ ആരോഗ്യത്തിനും സിനിമയുടെ വിജയത്തിനായും മണ്‍ചോര്‍ കഴിച്ചാണ് അവര്‍ സ്നേഹം പ്രകടിപ്പിച്ചത്. വെറു നിലത്ത് ചോറിട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോര്‍ ചടങ്ങെന്ന് പറയുന്നത്.
പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം ആണ് നേടുന്നത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments