
ശങ്കര്‍- രജനികാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ട ചലചിത്രമാണ് 2.0. എന്തിരന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. 450 കോടിയോളം ചിലവാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഇവിടെയും വില്ലനായി പൈറേറ്റ് വെബ്സൈറ്റായ തമില്റോക്കേഴ്സ് എത്തിയിരിക്കുകയാണ്.
ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ മികച്ച പ്രിന്റാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ രജനി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നാണ് അവരുടെ ആവശ്യം.
https://twitter.com/nandhak55941494/status/1068050880585326592
നേരത്തെ 2.0 പോസ്റ്റ് ചെയ്യുമെന്ന് അവര്‍ വെല്ലുവിൡനടത്തിയിരുന്നു. സിനിമകള്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സൈറ്റില്‍ എത്തിക്കുന്ന ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷത്തില്‍ ആണ് സിനിമ വ്യവസായികള്‍.
Post Your Comments