BollywoodGeneralLatest News

സഹോദരിയ്ക്ക് എതിരെ ബലാത്സംഗഭീഷണി; പൊട്ടിത്തെറിച്ച് നടന്‍ അര്‍ജുന്‍

തന്റെ സഹോദരിയ്ക്ക് എതിരെ ബലാത്സംഗഭീഷണിയുമായി എത്തിയവര്‍ക്കെതിരെ നടന്‍ അര്‍ജുന്‍ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. ബോണിയുടെ രണ്ടാം ഭാര്യയായ ശ്രീദേവിയുടെ മരണശേഷം നടി ജാന്‍വി കപൂറിനെയും ഖുശി കപൂറിനെയും തന്റെ സഹോദരി അന്‍ഷൂലയ്ക്കൊപ്പമാണ് അര്‍ജുന്‍ കാണുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഷോയിലെ ഗെയിമിന്റെ ഭാഗമായി ജാന്‍വി ഏതെങ്കിലും ബന്ധുവിനെ വിളിച്ച് ‘ഹേയ് കരണ്‍ വാട്ട്സപ്പ്’ എന്ന് പറയിപ്പിക്കണമായിരുന്നു. അന്‍ഷൂലയെയാണ് ജാന്‍വി വിളിച്ചത്, എന്നാല്‍ ഒന്നും പറയരുതെന്നും ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യണമെന്നും അര്‍ജുന്‍ അന്‍ഷൂലയോട് ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ അന്‍ഷൂല ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കളിയില്‍ അര്‍ജുന്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തില്‍ ജാന്‍വിയുടെ ആരാധകര്‍ അന്‍ഷൂലയ്ക്കെതിരെ എത്തിയിരിക്കുകയാണ്.

ജാന്‍വിയ്ക്ക് പിന്തുണകൊടുക്കാത്തതിന്റെ പേരില്‍ ട്രോളുകളും ബലാത്സംഗ ഭീഷണികളും അന്‍ഷൂലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. ഇതിനെതിരെ വിമര്‍ശനവുമായി അര്‍ജുനും രംഗത്ത് എത്തി. ഒരു ചെറിയ കാര്യത്തിന് തന്റെ സഹോദരി അന്‍ഷൂലയ്ക്കെതിരെ മോശം വാക്കുകള്‍ പറയുന്നവര്‍ മര്യാദകള്‍ ലംഘിക്കുകആണെന്ന് അര്‍ജുന്‍ പറഞ്ഞു. അനിയത്തിക്കെതിരെ മോശം ട്രോളുകളിടുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നതായിരിക്കും. ഞങ്ങള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെ നിങ്ങളുടെ അമ്മയും കുടുംബവും കടന്ന് പോവാതിരിക്കട്ടെ. അര്‍ജുന്‍ ട്വീറ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button