സിനിമ പലപ്പോഴും വിവാദങ്ങളില്‍പ്പെടാറുണ്ട്. ലോക സിനിമയെ ഞെട്ടിച്ച ഒരു വിവാദമായിരുന്നു നദിയുടെ അനുമതിയില്ലാതെ ചിത്രീകരിച്ച ലൈംഗിക രംഗം. ലാസ്റ്റ് ടാൻഗോ ഇന്‍ പാരിസ് എന്ന ഇറോട്ടിക് ചിത്രമാണ് അത്തരം വിവാദങ്ങളിലൂടെ സിനിമാ ലോകത്തെ ഞെട്ടിച്ചത്.
പ്രശസ്ത നടൻ മെർലൻ ബ്രാൻഡോയും മരിയ ഷ്നീഡറുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് മറ്റൊരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം. എന്നാല്‍ ഹിംസാത്മകമായ ലൈംഗികത ആവിഷ്കരിച്ചതിന്റെ പേരില്‍ റിലീസ് സമയത്ത് തന്നെ ചിത്രം വിവാദത്തിലായി. ചിത്രത്തിന്‍റെ വിവാദങ്ങള്‍ കാരണം 1976-ൽ ആ ചിത്രത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാൻ കോടതി ഉത്തരവിട്ടു. സംവിധായകന്റെ ഭാഗ്യത്തിന് ആ ചിത്രത്തിന്റെ ഒരു കോപ്പി മാത്രം നാഷനൽ ഫിലിം ലൈബ്രറിയിൽ സൂക്ഷിക്കുവാൻ കോടതി അനുമതി നൽകി. അഞ്ചുകൊല്ലത്തേക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനുള്ള അവകാശവും സംവിധായകന്‍ ബെർത്തലൂച്ചിക്ക് കോടതി നിഷേധിച്ചു.
ബ്രാന്‍ഡോ തന്റെ നായിക മരിയ ഷ്നീഡറെ മാനഭംഗം ചെയ്യുന്ന രംഗത്തില്‍ നടിയുടെ അനുമതിയില്ലാതെയായിരുന്നു ഈ രംഗം ചിത്രീകരിച്ചതെന്നു ബെര്‍ത്തലൂച്ചിയുടെ വെളിപ്പെടുത്തൽ വീണ്ടും വിവാദത്തിലാക്കി. ആ രംഗം അത്രയും സ്വാഭാവികതയോടെ ചിത്രീകരിക്കണമെന്നുണ്ടായിരുന്നതിനാലാണ് നായികയെ അവതരിപ്പിച്ച മരിയ ഷ്നീഡറോട് മുന്‍കൂട്ടി അതേക്കുറിച്ച് പറയാതിരുന്നതെന്നും ചിത്രം റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം സംവിധായകന്‍ വെളിപ്പെടുത്തി
Post Your Comments