വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് അനുശ്രീ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒട്ടോറിഷ കണ്ടു കാശ് നഷ്ടം വന്നെന്ന പരാതിയുമായി ആരാധകന്‍. കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..’എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
തന്റെ സിനിമ കണ്ട് കാശുപോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. അക്കൗണ്ട് നമ്ബര്‍ അയച്ചു തരൂ, 300 രൂപ അയച്ചുതരാമെന്നായിരുന്നു അനുശ്രീയുടെ മറുപടി. സിനിമയുടെ പ്രചരണാര്‍ഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് മുന്നൂറ് രൂപ നഷ്ടമായതിനെക്കുറിച്ച് ആരാധകന്‍ പറഞ്ഞത്. ഇതിനു കിടിലന്‍ മറുപടിയാണ് അനുശ്രീ പറഞ്ഞത്.
ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്ബറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റല്‍യില്‍സ് അയച്ചു തരൂ. ഇപ്പോള്‍ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടര്‍ഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ ആഷിഖിന് ഫീല്‍ ചെയ്തെങ്കില്‍ എനിക്ക് മെസെജ് ചെയ്യേട്ടോ.- എന്നായിരുന്നു അനുശ്രീ മറുപടി കൊടുത്തു.
Post Your Comments